നിയമപഠനം സ്കുളുകളിൽ തുടങ്ങണം; സ്വാമി ഗുരുപ്രസാദ്

Spread the love
       
 
  
    

പൊൻകുന്നം: നിയമ പഠനം സ്കുൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി സ്കൂൾ തലം മുതൽ നിയമ പഠനം നടപ്പിലാക്കി പുതുതലമുറക്ക് നിയമബോധവൽക്കരണം നടത്തണമെന്നും സമിപകാലത്തെ ക്യാപസുകളിലെ അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നിയമബോധവൽക്കരണത്തിന് സർക്കാർ കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു

കേരള യുണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷക്ക് എഴാം റാങ്ക് നേടിയ പൊൻകുന്നം സ്വദേശിനി ഐശ്വര്യ ഇ ജെ വെട്ടികൊമ്പിലിന് കേരളാ കോൺഗ്രസ് (എം) സംസ്കാരിക വേദി നൽകിയ വിദ്യാർഥി ശ്രേഷ്ഠാ പുരസ്കാരം സ്വാമി ഗുരുപ്രസാദും ഗവ: ചിഫ് വിപ്പ് ഡോ എൻ ജയരാജും ചേർന്ന് നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്വാമി ഗുരുപ്രസാദ് സാംസ്കാരിക വേദി പ്രസിഡൻ്റ് മാത്തുക്കുട്ടി തൊമ്മിത്താഴെ അധ്യഷത വഹിച്ച യോഗത്തിൽ ചിറക്കടവ് പഞ്ചായത്ത് വികസന കാര്യ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ സുമേഷ് ആൻഡ്രൂസ്, ഷാജി നെല്ലേപ്പറമ്പിൽ, അബ്ദുൾ റഹുമാൻ, കെ.എ എബ്രാഹം ,മോളികുട്ടി തോമസ്, റിച്ചു സുരേഷ്, ഒ റ്റി തോമസ് എന്നിവർ പ്രസംഗിച്ചു

Facebook Comments Box

Spread the love