13,49,50,000 രൂപ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു.
മാനന്തവാടി :
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി I, മാനന്തവാടി II, മീനങ്ങാടി, കോട്ടത്തറ, പുൽപ്പള്ളി CDS കളിലെ വിവിധ കുടുംബശ്രീകൾക്കായി13,49,50,000 രൂപയുടെ മൈക്രോക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. മാനന്തവാടി WSSS ഹാളില് വച്ച് നടന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ പ്രസാദിന്റെ അധ്യക്ഷതയിൽ ബഹു.പട്ടികജാതി-പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമകാര്യ വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ കേളു ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ 2024-25 സാമ്പത്തിക വർഷത്തിൽ, വയനാട് ജില്ലയിൽ മാത്രം, വിവിധ പദ്ധതികൾക്കായി 61 കോടിയിൽ പരം വായ്പ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി രത്നവല്ലി സി.കെ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി, മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ, WSSS എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജിനോജ് പാലത്തടത്തിൽ, KSBCDC മാനന്തവാടി ഉപജില്ലാ മാനേജർ ശ്രീമതി ബിന്ദു വർഗീസ്, KSBCDC വയനാട് ജില്ലാ മാനേജർ ശ്രീ.ക്ലീറ്റസ് ഡി’സിൽവ, മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വിപിൻ വേണുഗോപാൽ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.