Kerala NewsNational NewsPoliticsReligion

വഖഫ് ബിൽ നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ലോക്സഭയില്‍; കേരളത്തിലെ 19 എംപിമാരുടെ നിലപാട് എന്ത്?? മുനമ്ബത്ത് ഒഴുക്കിയത് മുതലക്കണ്ണീരോ?

Keralanewz.com

ന്യുഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്‍ നാളെ പാർലമെന്റില്‍ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. പതിവ് പോലെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.

12 മണിക്ക് ബില്‍ പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കാനാണ് കാര്യോപദേശക സമിതിയില്‍ തീരുമാനമായത്. ബില്ലിൻ മേല്‍ എട്ട് മണിക്കൂറോളം ചർച്ച നടക്കും.

ബില്ലിനെ ഏറെ പ്രതീക്ഷയോടെയാണ് മുനമ്ബം ജനതയും കേരളവും ഉറ്റുനോക്കുന്നത്. ഇടത്-വലത് മുന്നണികള്‍ മുനമ്ബത്ത് ഒഴുക്കിയത് മുതലക്കണ്ണീരാണോ എന്ന് നാളെ അറിയാം. ഒപ്പം 19 എംപിമാരുടെ നിലപാടും. കെസിബിസിയും സിബിസിഐയും ബില്ലിനെ ഒറ്റക്കെട്ടായി പിന്തുണച്ചത് പ്രതിപക്ഷത്തെ അക്ഷരാർത്ഥത്തില്‍ വെട്ടിലാക്കിയിട്ടുണ്ട്. ബില്ലിനെ എതിർത്താല്‍ സഭകളുടെ എതിർപ്പ് ഇക്കൂട്ടർ തീർച്ചയായും നേരിടേണ്ടി വരും. അനുകൂലിച്ചാല്‍ മുസ്ലീം വോട്ട് ബാങ്ക് നഷ്ടമാകുമെന്ന ഭയവും.

മുനമ്ബം വിഷയം സഭകള്‍ ഏറ്റെടുത്തതോടെ തള്ളാനും കൊള്ളാനും കഴിയാതെ നില്‍ക്കുകയാണ് ഇടത്- വലത് എംപിമാർ. മധുരയില്‍ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെന്ന പേരില്‍ സിപിഎം എംപിമാർ ഡല്‍ഹി വിട്ടതോടെ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ മുനമ്ബത്തിനൊപ്പമല്ല എന്ന് വ്യക്തമായി. പിന്തുണ നല്‍കാൻ സമരപ്പന്തലില്‍ എത്തിയ വലത് എംപിമാർ ബില്ലില്‍ എന്ത് നിലപാട് എടുക്കുമെന്ന ആകാക്ഷയിലാണ് മുനമ്ബം ജനത. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ ബഹിഷ്‌ക്കരിക്കുകയെന്ന തന്ത്രത്തിലൂടെ ക്രൈസ്തവ സമൂഹത്തിന് മുന്നിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് ഇവർ നടത്തുകയെന്നാണ് സൂചന.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്ലില്‍ മേല്‍ 14 നിർദ്ദേശങ്ങളാണ് ജെപിസി മുന്നോട്ട് വെച്ചത്. ഈ ശിപാർശകള്‍ ഉള്‍ക്കൊണ്ട് കൊണ്ടായിരിക്കും പുതിയ ബില്‍. വഖ്ഫ് ബോർഡിന്റെ അനിയന്ത്രിത അധികാരം നിയന്ത്രിക്കാനും നിയമസംവിധാനത്തിനുള്ളിലേക്കും കൊണ്ടുവരാനുമാണ് നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ബില്‍ മതസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന തരത്തിലുള്ള വ്യാജ പ്രചരണമാണ് മുസ്ലീം സംഘടനകളും പ്രതിപക്ഷവും നടത്തിയത്.

Facebook Comments Box