Kerala NewsNational NewsPolitics

വഖഫ് നിയമ ഭേദഗതി ബില്‍: കെസിബിസി,സിബിസിഐ നിലപാട് തള്ളി കോണ്‍ഗ്രസ്

Keralanewz.com

വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ കാര്യത്തില്‍ കെസിബിസി,സിബിസിഐ നിലപാട് തള്ളി കോണ്‍ഗ്രസ് എംപിമാർ. ബില്ലിനെ പൂർണമായി എതിർക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എംപിമാർക്ക് വിയോജിപ്പുണ്ട്.

ബില്ല് ,ഭരണഘടനാ വിരുദ്ധമെന്ന നിലപാടിലാണ് എൻ.കെ.പ്രേമചന്ദ്രൻ.

ഇന്നലെ നടന്ന ഇന്‍ഡ്യ സഖ്യ എംപിമാരുടെ യോഗത്തില്‍ മുനമ്ബം വിഷയമാണ് കേരള കോണ്‍ഗ്രസ് എംപിമാർ ഉന്നയിച്ചത്. രണ്ട് മുന്നണിയിലാണെങ്കിലും ജോസ് കെ.മാണി,ഫ്രാൻസിസ് ജോർജ് എന്നിവർക്ക് ഏകദേശം ഒരേ അഭിപ്രായമാണ്.

തർക്കങ്ങളില്‍ തീർപ്പ് കല്‍പ്പിക്കുന്നത് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ, വഖഫ് വിഷയങ്ങളില്‍ ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും എന്നീ ഭേദഗതികളോട് കേരള കോണ്‍ഗ്രസിന് അനുകൂല നിലപാടാണ്. വിഷയത്തെ രണ്ടായി കാണണമെന്ന അഭിപ്രായമാണ് രാഹുല്‍ഗാന്ധി സ്വീകരിച്ചത്. ഇതോടെയാണ് എല്ലാകോണ്‍ഗ്രന് എം പിമാരും KCBC യെ എതിർക്കുന്നെന്ന നിലപാടിലേയ്ക് എത്തിയത്.

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം. ഇന്ന് സഭാ നടപടികള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാരുടെ യോഗം രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്. ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനം ഉണ്ടായാലും കരുതലോടെ നേരിടാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

Facebook Comments Box