Sat. Apr 27th, 2024

ധീവര സമൂഹത്തോടുള്ള അവഗണനക്ക് വലിയ വില നല്‍കേണ്ടി വരും’; കോണ്‍ഗ്രസിനെതിരെ ധീവരസഭ

Keralanewz.com

ടി എൻ പ്രതാപനെ തൃശൂരില്‍ മത്സരിപ്പിക്കാത്തതില്‍ അതൃപ്ത്തിയുമായി ധീവരസഭ. ധീവര സമൂഹത്തെ അവഗണിക്കുന്നവർ വലിയ വില നല്‍കേണ്ടി വരുമെന്ന് ധീവരസഭ പറഞ്ഞു.

ധീവരസമുദായത്തെ പൂർണ്ണമായും അവഗണിക്കുന്ന നടപടികൾ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ധീവരസഭ വ്യക്തമാക്കി
2019 ല്‍ നല്‍കിയ സീറ്റ് 2024 ആയപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇതിന് തക്കതായ തിരിച്ചടി നൽകുമെന്നു മാണ് ധീവരസഭയുടെ പ്രതികരണം. കേരളത്തിലെ പത്ത് പാർലിമെന്റ് മണ്ഡലങ്ങളില്‍ ധീവരസഭക്ക് നിർണ്ണായകമായ സ്വാധീനമുണ്ടെന്നും സഭാ നേതാക്കൾ പറഞ്ഞു. നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരാളെ മറ്റു ന്യായങ്ങള്‍ പറഞ്ഞ് മറ്റെന്തോ ഉദ്ദേശത്തിനാണ് ഒഴിവാക്കിയത്. ഇത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിക്കുമെന്നും അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി വ്യക്തമാക്കി.

തൃശൂരില്‍ ആദ്യം ടി.എൻ പ്രതാപനാകും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെന്നായിരുന്നു പുറത്ത് വന്ന അഭ്യൂഹങ്ങള്‍. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ തന്നെ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞ് കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കി കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തുന്നത്.
ഇതോടെ തൃശൂരിലും ധീവരസഭക്ക് സ്വാധീനമുള്ള മറ്റു മണ്ഡലങ്ങളിലും യു ഡി എഫിന് തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ് .രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ വിജയ പ്രതീക്ഷയുണ്ടായിരുന്ന പ്രതാപനും നിരാശനാണ്.

Facebook Comments Box

By admin

Related Post