CelebrationKerala NewsNational NewsReligion

മണ്ഡപേശ്വര്‍ ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ തിരുവാതിര കളിച്ച്‌ മലയാളി വനിതകള്‍

Keralanewz.com

മുംബൈ: മുംബൈ ബോറിവലിയിലെ അതി പുരാതനമായ മണ്ഡപേശ്വർ ഗുഹാക്ഷേത്രത്തില്‍ ഈ വർഷത്തെ മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചു ബോറിവിലിയിലെ മലയാളി വനിതകള്‍ തിരുവാതിരകളി അവതരിപ്പിച്ചു.കലാസ്വാദകരായ നിറഞ്ഞ സദസ്സ് കേരളീയ കലാരൂപത്തെ ആസ്വദിച്ചു .

ചടങ്ങില്‍ സന്നിഹിതരായിരുന്ന ഉത്തർപ്രദേശ് മുൻ ഗവർണർ പദ്മഭൂഷണ്‍ രാം നായികും, മുംബൈ നോർത്ത് എം പി ഗോപാല്‍ ഷെട്ടിയും, മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് പങ്കെടുത്തവർക്കെല്ലാം ആശംസാപത്രവും സമ്മാനവും നല്‍കി ആദരിച്ചു. ബിജെപി അംഗമായ സിമി സജീവിന്‍റെ നേതൃത്വത്തിലുള്ള തിരുവാതിര രാജേശ്വരി നമ്ബ്യാരാണ് ചിട്ടപ്പെടുത്തിയത്

Facebook Comments Box