Kerala News

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണം ;ജോസ് കെ. മാണി

Keralanewz.com

ചെറുതോണി : ഇടുക്കി ജില്ലയില്‍ ഭൂപ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ മാണി. 1964,1993 ഭൂപതിവ് ചട്ടങ്ങള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടി അനുമതി നല്‍കത്തക്കവിധം ചട്ടങ്ങളില്‍ നിയമ ഭേദഗതി വരുത്തണം. ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് മാത്രം പട്ടയം ലഭിക്കാതെ പോയ നിരവധി കര്‍ഷകര്‍ ജില്ലയില്‍ അവശേഷിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം രേഖകളില്‍ വന്ന അപകാതമൂലം ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ തടസ്സം നേരിടുന്നു

ഇത്തരം വിഷയങ്ങള്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് സമയബന്ധിതമായി പരിഹരിക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി പാക്കേജ് ജില്ലയുടെ സമസ്ത മേഖലകള്‍ക്കും വികസനമുറപ്പാക്കുന്നതാവണം.2018 ലെ പ്രളയം തകര്‍ത്ത ജില്ലയെ പുനര്‍നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിച്ചുവരുന്നുണ്ടെങ്കിലും കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടില്ല. ഇടുക്കി പാക്കേജ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതാവണം. കേരളാ കോണ്‍ഗ്രസ് (എം) സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നേതൃത്വ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തകരുമായി ആശയവിനിയം നടത്തിവരികയാണ്

പോഷക സംഘടനകളുടെ പുനസംഘടനയും പാര്‍ട്ടി മെമ്പര്‍ഷിപ് വിതരണവും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ജോസ് കെ.മാണി പറഞ്ഞു. വാഴത്തോപ്പ് പാപ്പന്‍സ് ഓഡിറ്റോറിയത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വിവിധ രാ,ഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ് 9എം) പാര്‍ട്ടിയിലേക്ക് വന്ന ആമ്പല്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് ഉതുപ്പ്, മാത്യു വാലുമ്മേല്‍, സി.എം മത്തായി, രൂപേഷ് പാറയില്‍, റോയി പുത്തന്‍കുളം എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി

  പ്രതിസന്ധികള്‍ക്കിടയിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗ്ഗരേഖയുമായി മുന്നോട്ടുപോകുകയാണെന്നും കോവിഡ് കാലയളവില്‍പോലും പട്ടിണിയും പരിഭവവുമില്ലാതെ ജനങ്ങളെ സംരക്ഷിക്കാനായത് സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ ഫലമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാര്‍ഷിക-ടൂറിസം-ആരോഗ്യ മേഖലകളില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതിനാണ് ഇടുക്കി പാക്കേജ് ലക്ഷ്യമിടുന്നത് . ഇടുക്കി മെഡിക്കല്‍ കോളേജിനൊപ്പം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കൂടി കിടത്തി ചികിത്സ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്

കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരുകയാണ്. പട്ടയ ഭൂമിയിലെ നിര്‍മ്മാണ നിരോധനം മാറ്റുന്നതിന് നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് വകുപ്പ് തല നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു

  ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നേതൃത്വ ക്യാമ്പില്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍.എ, പി.എം മാത്യു എക്സ എം.എല്‍.എ,തോമസ് ജോസഫ് എക്സ എം.എല്‍.എ, അഡ്വ. അലക്സ് കോഴിമല, പ്രൊഫ.കെ.ഐ ആന്‍റണി, രാരിച്ചന്‍ നീറണാകുന്നേല്‍, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, അഡ്വ.എം.എം മാത്യു, ടോമി പകലോമറ്റം, ജിന്‍സന്‍ വര്‍ക്കി, കുര്യോക്കോസ് ചിന്താര്‍മണി, ബാബു കക്കുഴി, എ.ഒ അഗസ്റ്റിന്‍, ടോമി കുന്നേല്‍, കെ.എന്‍ മുരളി, മനോജ് എം.തോമസ്, ജയകൃഷ്ണന്‍ പുതിയേടത്ത്, റോയിച്ചന്‍ കുന്നേല്‍, ജോയി കിഴക്കേപറമ്പില്‍, കെ.ജെ സെബാസ്റ്റ്യന്‍, ഷിജോ തടത്തില്‍, ജോര്‍ജ്ജ് അമ്പഴം, ബിജു ഐക്കര, സെലിന്‍ കുഴിഞ്ഞാലില്‍ ആല്‍ബിന്‍ ആന്‍റണി തുടങ്ങിയവര്‍ സംസാരിച്ചു

Facebook Comments Box