Kerala News

എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസം; മലയാളി വിദ്യാര്‍ഥി മരിച്ചു

Keralanewz.com

മലപ്പുറം: ( 18.10.2021) നേപാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസത്തെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുല്ലയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്. ഒന്നര മാസം മുമ്ബാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറിയതായും പറയുന്നു.

വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്ന് ശ്വാസതടസം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു മാസിന്‍. മാതാവ്: സമീറ. സഹോദരി: ശെസ.

Facebook Comments Box