Kerala News

ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു സമയം കളയരുത്,നമ്മളെ വിട്ടു പോയ കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കു, വിമര്‍ശനങ്ങള്‍ക്കെതിരെ മുക്ത

Keralanewz.com

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടിയും മോഡലുമായ മുക്ത. സ്വകാര്യ ചാനലിലെ പരിപാടിക്കിടയില്‍ മകളെക്കുറിച്ച്‌ മുക്ത നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണം. മുക്തയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സമൂഹമാധ്യമങ്ങളില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു.താരത്തിന്റെ് ഔദ്യോഗിക പേജിലും ഇത്തരം കമന്റുകള്‍ വ്യാപകമായതോടെയാണ് പ്രതികരണവുമായി മുക്ത രംഗത്തെത്തിയത്. അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ,ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അതു ഷെയര്‍ ചെയ്തു സമയം കളയാതെ,ഒരുപാടു പേര്‍ നമ്മളെ വിട്ടു പോയി, പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം,അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂയെന്ന് മുക്ത ഇന്‍സ്റ്റാഗ്രാമില്‍ പ്രതികരിച്ചു.

അഞ്ചു വയസുകാരി കിയാരയ്‌ക്കൊപ്പം മുക്ത സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെ മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്‍കിയ ഉത്തരമാണ് വിവാദമായത് ‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിംഗ്,ക്ലീനിംഗ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നു മുക്ത മറുപടി പറഞ്ഞു. ‘ഇതെന്താ ബാലവേലയാണോ’ എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. ‘അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ, ആര്‍ടിസ്‌റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള്‍ വീട്ടമ്മ ആയി. നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളല്ലേ’ എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.

Facebook Comments Box