കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ട് കാണികൾ ഞെട്ടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വാഷിംഗ്ടൺ:കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ വാര്‍ത്താ ചാനല്‍ കണ്ടുകൊണ്ടിരുന്ന ആളുകള്‍ സ്‌ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നു .കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടാണ് കാണികൾ ശരിക്കും ഞെട്ടിയത് .

ഞായറാഴ്ച വൈകുന്നേരം വാഷിങ്ടണിലെ പ്രാദേശിക വാര്‍ത്താ ചാനലായ ക്രെം (KREM) ആണ് അബദ്ധത്തില്‍ പോര്‍ണോഗ്രാഫിക് വീഡിയോ സംപ്രേഷണം ചെയ്തത്.

കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൈക്കേല്‍ ബോസ് ആയിരുന്നു വാര്‍ത്ത അവതരിപ്പിച്ചിരുന്നത്. കാലാവസ്ഥാ പ്രവചനം ഉള്‍പ്പെടെയുള്ളവ അവതരിപ്പിക്കുന്നതിനിടെയാണ് അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ ഭൂപട ദൃശ്യത്തിനു പകരം പോൺ ദൃശ്യങ്ങൾ തെളിഞ്ഞത്.ആദ്യം ഒരു യുവതി നഗ്നയായി കിടക്കയിൽ കിടക്കുന്ന ദൃശ്യമാണ് വന്നത്.പിന്നീട് യുവതിയെ സും ചെയ്ത് ക്യാമറാ നീങ്ങുന്നു.

അതെ സമയം ഇക്കാര്യം അറിയാതെ അവതാരക വാര്‍ത്താ വായന തുടരുകയായിരുന്നു.13 സെക്കന്‍ഡ് സമയം ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ട ശേഷമാണ് ചാനല്‍ കാര്യമറിഞ്ഞത്. തുടര്‍ന്ന് വാര്‍ത്താവതരണം നിർത്തി വെക്കുകയായിരുന്നു .പിന്നാലെ രാത്രി വാര്‍ത്തയില്‍ തങ്ങള്‍ക്കു പറ്റിയ അബദ്ധം ഏറ്റുപറഞ്ഞ് ചാനല്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ആറുമണിയുടെ വാര്‍ത്തയ്ക്കിടെ അനുചിതമായ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ടതില്‍ ക്ഷമചോദിക്കുന്നെന്ന് ചാനല്‍ അറിയിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •