Mon. Apr 29th, 2024

ഇരുട്ടടി തുടരുന്നു, ഇന്ധന വില ഇന്നും വര്‍ധിച്ചു

By admin Oct 29, 2021 #news
Keralanewz.com

കൊച്ചി: ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 

ഒരു മാസത്തിന് ഇടയില്‍ 9 രൂപയില്‍ അധികമാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോളിന് ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് ഏഴ് രൂപയ്ക്കടുത്തും. 

തിരുവനന്തപുരത്ത് 110.94 രൂപയാണ് പെട്രോളിന്. ഡീസലിന് 104.72 രൂപ. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 109.33 രൂപയും ഡീസല്‍ നിരക്ക് 103.18 രൂപയുമാണ്. 108.93 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസല്‍ വില 102.78.

Facebook Comments Box

By admin

Related Post