Kerala News

ഇടത് എം എല്‍ എ യുടെ കടയില്‍ നഗ്‌നനായി കയറിയ കള്ളന്‍ വസ്ത്രങ്ങളുമായി മുങ്ങി

Keralanewz.com

കോഴിക്കോട് ; തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ യുടെ ‘വണ്ടര്‍ക്‌ളീന്‍’ എന്ന ഡ്രൈക്‌ളീന്‍ കടയില്‍ കള്ളന്‍ കയറി. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മോഷണം നടന്നത്

കടയുടെ തൊട്ടടുത്ത് ആള്‍ത്താമസമില്ലാത്ത വീട്ടിലെ കൊടുവാള്‍കൊണ്ട് കടയിലെ ടിന്‍ഷീറ്റ് കുത്തിപൊളിച്ചാണ് ഉള്ളിലേക്ക് മോഷ്ടാവ് കടന്നത്. വീടിന്റെ പൂട്ടുകള്‍ മുഴുവന്‍ പൊളിച്ചനിലയിലാണ്.

കൊവിഡ്കാലത്ത് ഡ്രൈക്ലീനിങ്ങിന് നല്‍കിയ വസ്ത്രങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ആരുമെത്താതിരുന്നതിനാല്‍ ഈ വസ്ത്രങ്ങള്‍ ഡ്രൈക്ലീനിങ്ങിനുശേഷം കടയുടെ ഒരുവശത്ത് പിന്‍ഭാഗത്തെ മുറിയിലായി സൂക്ഷിച്ചിരുന്നു. ഇവയില്‍ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.

നഗ്‌നനായിട്ടാണ് ഇയാള്‍ കടയില്‍ പ്രവേശിച്ചത് ഇതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധ എ.വി.ശ്രീജയ, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. നടക്കാവ് പൊലീസ് കേസെടുത്തു

Facebook Comments Box