Kerala News

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, കോടതിയില്‍ എത്തിയപ്പോള്‍ യുവതിയെ വേണ്ടെന്നു കാമുകനും ഭര്‍ത്താവും

Keralanewz.com

കാഞ്ഞങ്ങാട്; ഏഴും അഞ്ചും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. തിരുവനന്തപുരത്ത് നിന്നാണ് ഹൊസ്ദുര്‍ഗ് സ്വദേശിയായ യുവതിയെ കാമുകനൊപ്പം പൊലീസ് അറസ്‌റ് ചെയ്തത്. അഞ്ജു ചാര്‍ളി, കാമുകന്‍ അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്.

ഒക്ടോബര്‍ നാലിന് സഹോദരിക്കൊപ്പം കാഞ്ഞങ്ങാട്ട് ഡോക്ടറെ കാണാനെത്തിയ അഞ്ജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

യുവതിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനും ഭര്‍ത്താവും കയ്യൊഴിഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കോടതിയില്‍ എത്തിയിരുന്ന മാതാവിനൊപ്പം യുവതി സ്വന്തം വീട്ടിലേക്ക് പോയി

Facebook Comments Box