Kerala News

നാളെ മുതൽ ബാങ്കിൽ പണം ഇട്ടാലും എടുത്താലും ചാർജ്ജ് !

Keralanewz.com

കോട്ടയം: നാളെ നവംബർ ഒന്ന് മുതൽ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ചാര്‍ജ് നല്‍കേണ്ടി വരും. ബാങ്ക് ഓഫ് ബറോഡയാണ് ഇത്തതരം മാറ്റം ആരംഭിച്ചത്. നിശ്ചിത പരിധിക്കപ്പുറമുള്ള ബാങ്കിംഗ് സേവനങ്ങള്‍ക്ക്‌ അടുത്ത മാസം മുതല്‍ പ്രത്യേക ഫീസ് ഈടാക്കും. നവംബര്‍ 1 മുതല്‍, ഉപഭോക്താക്കള്‍ ലോണ്‍ അക്കൗണ്ടിനായി 150 രൂപ നല്‍കണം, മാസത്തില്‍ മൂന്ന് തവണയ്ക്ക് ശേഷം പണം പിന്‍വലിക്കുമ്പോൾ ചാർജ്സേ നൽകേണ്ടി വരും. സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് മൂന്ന് തവണ വരെ നിക്ഷേപിക്കുന്നത് സൗജന്യമായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ നാലാം തവണയും പണം നിക്ഷേപിച്ചാല്‍ 40 രൂപ നല്‍കേണ്ടി വരും. അതേസമയം, ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഇതില്‍ അല്‍പം ആശ്വാസം ലഭിച്ചിട്ടുണ്ട്, നിക്ഷേപിക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല, എന്നാല്‍ പിന്‍വലിക്കുമ്പോള്‍ 100 രൂപ നല്‍കേണ്ടിവരും

Facebook Comments Box