കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടിക തയാറാക്കാൻ ഇക്കൊല്ലം 12–ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല
Spread the love
തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടിക തയാറാക്കാൻ ഇക്കൊല്ലം 12–ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല. ഇക്കാര്യത്തിൽ തത്വത്തിൽ തീരുമാനമായതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.
പ്രവേശനപരീക്ഷയിലെ സ്കോർ മാത്രമാകും ഈ വർഷം പരിഗണിക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിയുടെ പക്കലാണെന്നും മന്ത്രി പറഞ്ഞു. 12–ാം ക്ലാസ് മാർക്ക് കൂടി പ്രവേശന പരീക്ഷയിലെ സ്കോറിനൊപ്പം തുല്യ അനുപാതത്തിൽ കണക്കാക്കിയാണു മുൻവർഷങ്ങളിൽ റാങ്ക് പട്ടിക തയാറാക്കിയിരുന്നത്.
ഇത്തവണ സിബിഎസ്ഇയും ഐഎസ്‌സിയും ഉൾപ്പെടെ വിവിധ ബോർഡുകൾ 12–ാം ക്ലാസ് പരീക്ഷ ഒഴിവാക്കി. ഈ സാഹചര്യത്തിൽ പ്രവേശന പരീക്ഷയിലെ മാർക്ക് മാത്രം പരിഗണിച്ചു പട്ടിക തയാറാക്കണമെന്നു പ്രവേശന പരീക്ഷാ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ജൂലൈ 24നാണു പ്രവേശനപരീക്ഷ.
Facebook Comments Box
Spread the love