Kerala News

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന ഒരാള്‍ അറസ്റ്റില്‍

Keralanewz.com

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന നടത്തി വന്നയാള്‍ അറസ്റ്റില്‍. ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച് വച്ച് അനധികൃത മദ്യ വില്‍പ്പന നടത്തിവരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

രാമപുരം മാടവന വീട്ടില്‍ സിബി ജയിംസ് (48) ആണ് പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദരാജും പാര്‍ട്ടിയും നടത്തിയ പെട്രോളിംഗിനിടെ പിടിയിലായത്. ഇയാളില്‍ നിന്നും മദ്യം വാങ്ങി സ്ഥലത്ത് വച്ച് മദ്യപിച്ച കുടിലില്‍ ജോമോന്‍ ജോസഫ് (33) എന്നയാളെയും കണ്ടെത്തി അറസ്റ്റ് ചെയ്തു

തൊണ്ടി ആയി സിബിയുടെ പക്കല്‍ നിന്നും 8.400 ലിറ്റര്‍ IMFL ലും മദ്യം വിറ്റ വകയില്‍ കണ്ടെടുത്ത 9180 രുപ തൊണ്ടി മണി ആയും കണ്ടടുത്തു. എക്‌സൈസ് വകുപ്പു പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

പാര്‍ട്ടിയില്‍ എക്‌സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ റ്റി.ജി, ണഇഋഛ സിനി ജോണ്‍, ഇഋഛമാരായ സാജിദ് പി. എ, ബെന്നി സെബാസ്റ്റ്യന്‍, ജഛ(ഴ) സി കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു

Facebook Comments Box