Kerala News

മലബാര്‍ എക്സ്പ്രസില്‍ ദമ്ബതികള്‍ക്കു നേരെ യുവാക്കളുടെ ആക്രമണം

Keralanewz.com

തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസില്‍ ദമ്ബതികള്‍ക്കു നേരെ യുവാക്കളുടെ ആക്രമണം. ദമ്ബതികളെ രക്ഷിക്കുന്നതിനിടെ പൊലീസിനെയും അക്രമിച്ച രണ്ട് യുവാക്കളെ ആര്‍ പി എഫ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കു നേരെയാണ് യുവാക്കള്‍ അപമര്യാദയായി പെരുമാറിയത്.

ചിറയിന്‍കീഴ് റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം.

കോഴിക്കോട് പുതിയറ സ്വദേശി അജല്‍ ,ചേവയൂര്‍ സ്വദേശി അതുല്‍ എന്നിവരാണ് അറസ്റ്റിലായത്.കൂടിയായ യുവതിയുടെ ഭര്‍ത്താവ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോള്‍ ആയിരുന്നു യുവാക്കള്‍ യുവതിയുടെ മോശമായി പെരുമാറിയത്. യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചു അപമര്യാദയായി പെരുമാറിയ യുവാക്കളെ ഭര്‍ത്താവ് ചോദ്യം ചെയ്തു. ഇതോടെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.സംഭവമറിഞ്ഞെത്തി യുവാക്കളെ പിടികൂടുന്നതിനിടെ പോലീസ് കാരെയും യുവാക്കള്‍ ആക്രമിച്ചു.ബലം പ്രയോഗിച്ചാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.

Facebook Comments Box