ജോജു ജോര്‍ജ് -കോണ്‍ഗ്രസ് വിഷയം ഒത്തുതീര്‍പ്പിലേക്ക്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡി.സി.സി. അധ്യക്ഷന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ രാ​ഷ്ട്രീ​യ വി​വാ​ദം സൃ​ഷ്ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ന​ട​ന്‍ ജോ​ജു​വും ത​മ്മി​ലു​ള്ള കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്.പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ​യും ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​വാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സും സ്ഥി​രീ​ക​രി​ച്ചു. ഇ​രു വി​ഭാ​ഗ​വും തെ​റ്റു​ക​ള്‍ സ​മ്മ​തി​ച്ചു. കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​ത് പ​ര​സ്പ​രം ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. പ്ര​ശ്നം ര​മ്യ​മാ​യി തീ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഷി​യാ​സ് പ​റ​ഞ്ഞു.ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു

. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം. ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നു. മനുഷ്യസഹജമായ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്നും ഇതില്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഡി.സി.സി. അധ്യക്ഷന്‍ പറയുന്നു. ജോജുവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം എം.പി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തത്. ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ പറഞ്ഞു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •