Thu. Apr 25th, 2024

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുകൻ

By admin Nov 5, 2021 #news
Keralanewz.com

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട്. ഡാം സന്ദർശനത്തിനെത്തിയ തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം പറഞ്ഞത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. 

സുപ്രീം കോടതി സമിതികൾ നൽകിയ റിപ്പോർട്ട് ഡാം സുരക്ഷിതമാണെന്നാണ്. അതുകൊണ്ട് തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ല. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമാണ്. ബേബി ഡാമിന് കീഴിൽ മൂന്ന് മരങ്ങളുണ്ട്. ഇവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താനാകുവെന്നും ദുരൈ മുരുകൻ പറഞ്ഞു

കേരള സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ വനം വകുപ്പുമായി സംസാരിക്കാനാണ് പറഞ്ഞത്. വനംവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്ന് പറയുകയാണ്. തടസ്സങ്ങളെല്ലാം മാറിയാൽ ബേബി ഡാം പെട്ടെന്ന് പുതുക്കും. അതിന് ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും

മുല്ലപ്പെരിയാർ വിഷയത്തിൽ ഒ പനീർശെൽവവും എടപ്പാടി പളനിസ്വാമിയും സംസാരിക്കുന്നതിൽ ഒരു ധാർമികതയുമില്ല. പത്ത് വർഷത്തിനിടെ ഒരു മന്ത്രി പോലും മുല്ലപ്പെരിയാർ നേരിട്ട് സന്ദർശിച്ച് പരിശോധിച്ചിട്ടില്ലെന്നും ദുരൈ മുരുകൻ പറഞ്ഞു

Facebook Comments Box

By admin

Related Post