വേദന അർധരാത്രിയിൽ, യുവതി പ്രസവിച്ചത് അയൽവീട്ടിൽ; 108ൽ വിളിയെത്തി, മാലാഖമാരായി ആംബുലൻസ് ടീം

Spread the love
       
 
  
    

കോട്ടയം: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ അയൽവാസിയുടെ വീട്ടിൽ എത്തിയ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാരെത്തി. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യുവാണ് ആൺ കുട്ടിക്ക് ജന്മം നൽകിയത്.

വെള്ളിയാഴ്ച്ച വെളുപ്പിന് 12.45നാണ്‌ സംഭവം. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാനാണ് ബ്ലെസി അയൽവാസികളായ ജോജി- ഷേർളി ദമ്പതികളുടെ വീട്ടിലേക്ക് എത്തിയത്. ബ്ലെസിക്ക് ഒപ്പം ആശുപത്രിയിലേക്ക് പോകാനായി ഷേർളി തയ്യാറാകുന്നതിനിടെ ബ്ലെസിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന്, ഒരു മണിയോടെ ഷേർളിയുടെ പരിചരണത്തിൽ ബ്ലസി പ്രസവിക്കുകയും ചെയ്തു

പ്രസവത്തിന് ശേഷം സഹായത്തിനായി ഷേര്‍ളി കനിവ് 108 ആംബുലൻസിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്തെ കണ്ട്രോൾ റൂമിൽ നിന്ന് അടിയന്തര സന്ദേശം എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാഖിൽ സി.ആർ, പൈലറ്റ് ആന്റണി ജോസഫ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു

ഇതിനിടയിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായ രാഖിൽ ആംബുലൻസ് എത്തുന്നത് വരെ ചെയ്യേണ്ട കാര്യങ്ങള്‍ ഷേർളിക്ക് ഫോണിലൂടെ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന്, സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാഖിൽ കുഞ്ഞിന്റെ പൊക്കിൾ കോടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഇതിന്ശേഷം, ഇരുവരെയും ആംബുലൻസിലേക്ക് മാറ്റുകയും ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ ദിവസം, സമാനമായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രവസിച്ചിരുന്നു. മലപ്പുറം പോത്തുകല്ല തേമ്പ്ര കോളനിയിൽ സുധീഷിന്റെ ഭാര്യ ചിഞ്ചുവാണ് ആണ് ആംബുലൻസിൽ പ്രസവിച്ചത്

കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് മുഹമ്മദ് റഫീഖ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പി. അഞ്ജു എന്നിവർ സ്ഥലത്തെത്തി. അഞ്ചുവിന്റെ പരിശോധനയിൽ ചിഞ്ചുവിന്റെ ആരോഗ്യ നില വഷളാണെന്നും ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കിയതിനെ തുടർന്ന് ചിഞ്ചുവിനെ ആംബുലൻസിലേക്ക് മാറ്റി.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ചന്തക്കുന്ന് എത്തിയപ്പോഴേക്കും ചിഞ്ചുവിന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയും തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മനസിലാക്കിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഞ്ചു ആംബുലൻസിനുള്ളിൽ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. തുടര്‍ന്ന് 5.50ന് അഞ്ജുവിന്റെ പരിചരണത്തിൽ ചിഞ്ചു പ്രസവിക്കുകയും ചെയ്തു

Facebook Comments Box

Spread the love