Wed. Apr 24th, 2024

പണിമുടക്ക് രണ്ടാം ദിനം; സമരത്തിൽ നിന്നും വിട്ടു നിൽക്കുന്നവരെ വച്ച് പരമാവധി കെഎസ്ആര്‍ടിസി സര്‍വീസ് നടത്താൻ നിര്‍ദ്ദേശം

By admin Nov 6, 2021 #news
Keralanewz.com

കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും നീണ്ട കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് യാത്രക്കാര്‍. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാത്രി മുതൽ തൊഴിലാളികള്‍ പണിമുടക്കുന്നത്

എന്നാൽ, ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയിസ് സംഘും 24 മണിക്കൂര്‍ സമരം അവസാനിപ്പിച്ചിരുന്നു. രണ്ട് യൂണിയനുകള്‍ ഇന്നും പണിമുടക്കുകയാണ്. സര്‍വ്വീസുകള്‍ സാധാരണ നിലയിൽ ആയില്ല. ഇതുവരെ 25 ശതമാനത്തിൽ താഴെ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.

അതേസമയം, പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താൻ കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്താനും ഇതിന് വേണ്ട പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസര്‍മാരോട് സിഎംഡി നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്

സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദ്ദേശം.

ശനിയാഴ്ച വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തും. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവ്വിസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വിസുകൾ എന്നിങ്ങനെ അയക്കുന്നതിനും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകൾ എന്നിവ നടത്തുകയും ചെയ്യുമെന്നും മാധ്യമ റിപ്പോര്‍ട്ടിൽ പറയുന്നു

കെഎസ്ആര്‍ടിസിയെ പ്രധാനമന്ത്രിയുമായി ആശ്രയിക്കുന്ന തിരുവനന്തപുരത്ത് ബദൽ സംവിധാനമൊരുക്കി പോലിസ്. ആശുപത്രി, വിമാനത്താവളം, റയിൽവേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

കെഎസ്ആര്‍ടിസിയിൽ 9 വര്‍ഷമായി ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ലെന്നാണ് സമരക്കാര്‍ ആരോപിച്ചിരിക്കുന്നത്

Facebook Comments Box

By admin

Related Post