Kerala News

പാലക്കാട് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി

Keralanewz.com

പാലക്കാട് ;കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കാര്‍ നിര്‍ത്താതെ പോയത്. അമിത വേഗതയില്‍ പോയ കാര്‍ ടാങ്കറിലും ബൈക്കിലും ഇടിച്ചു. ടയര്‍ പൊട്ടിയതോടെ ഡിവൈഡറില്‍ ഇടിച്ചുനിന്ന കാര്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു.
മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

നാലുചാക്കുകളിലായി നൂറു കിലോയോളം കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സെല്‍ ആണ് പരിശോധന നടത്തിയത്. അപകടത്തില്‍പ്പെട്ട പ്രതികളുടെ പരുക്ക് സാരമല്ല

Facebook Comments Box