Kerala News

ആസിഡ് കഴിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; കുടുംബത്തിലെ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

Keralanewz.com

കോട്ടയം: ആസിഡ് കഴിച്ചനിലയില്‍ നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്ബ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്.

സുകുമാരന്‍ (52), മക്കളായ സൂര്യ (26), സുവര്‍ണ (23) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30ന് അയല്‍വാസികളാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരന്‍ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Facebook Comments Box