പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജി. സുധാകരന്‍

Spread the love
       
 
  
    

ആലപ്പുഴ: തിരുത്തേണ്ടതു തിരുത്തി ആലപ്പുഴയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങുമെന്നു മുന്‍മന്ത്രി ജി.

സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിസമ്മേളനം തുടങ്ങിയതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമുള്ളസമയമാണ്. സംസ്ഥാനക്കമ്മിറ്റിയംഗമെന്ന നിലയില്‍ എല്ലാ ഉത്തരവാദിത്വവും നിറവേറ്റും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്ബലപ്പുഴയിലെ തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് പാര്‍ട്ടി പരസ്യമായി ശാസിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മിറ്റി ഓഫീസിലെ തന്റെമുറിയില്‍ വളരെ ഉല്ലാസവാനായിരുന്നു അദ്ദേഹം.

Facebook Comments Box

Spread the love