Sat. May 18th, 2024

മൂന്നാം സീറ്റിനായ് ലീഗ് , കണ്ണൂരിൽ ജയ സാധ്യത കെ എം ഷാജിക്ക് . മുന്നണി മാറ്റവും പരിഗണനയിൽ ; കരുതലോടെ യു ഡി എഫ് .

By admin Dec 16, 2023 #congress #CPIM #Muslim Legue
Keralanewz.com

കണ്ണൂർ: മൂന്നാം സീറ്റിൽ പിടിമുറുക്കാനൊരുങ്ങി മുസ്ലീം ലീഗ്.തങ്ങൾക്ക് അർഹമായ മൂന്നാം സീറ്റ് ഇക്കുറി എങ്ങിനെങ്കിലും തരപ്പെടുത്തിയെടുക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് മുസ്ലീം ലീഗ് കഴിഞ്ഞ പാർലിമെന്റില ക്ഷനിൽ മൂന്നാം സീറ്റിനായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും, അപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന്റെ അഭ്യർത്ഥന മാനിച്ച് സീറ്റിനായുളള വാദം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇക്കുറി അത്തരത്തിലൊരു സാഹചര്യം നിലനിൽക്കുന്നില്ല എന്നും , വയനാടോ , കണ്ണൂരോ തങ്ങൾക്ക് ലഭിക്കണമെന്ന നിലപാടിലാണ് ലീഗ് . കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് കണ്ണൂർ തങ്ങൾക്ക് വേണമെന്ന നിലപാട് ലീഗ് ശക്തമാക്കിയിരിക്കുകയാണ്.

തീപ്പൊരി പ്രാസംഗികനായ കെ എം ഷാജിയെ കണ്ണൂരിൽ മത്സരിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് ലീഗ് . രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട്, അല്ലെങ്കിൽ കണ്ണൂർ മഞ്ചേശ്വരം, ഇതിലേതെങ്കിലും ലഭിക്കണമെന്നാണ് ലീഗ് ആവിശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മറ്റിയിൽ മൂന്നാം സീറ്റ് ലഭിക്കുന്നില്ലെങ്കിൽ മുന്നണി മാറ്റം വരെ പരിഗണിക്കാമെന്ന നിലപാടിലായിരുന്നു ബഹുഭൂരിപക്ഷം പ്രാദേശിക നേതാക്കളും പ്രവർത്തകരും. മുന്നണി മാറ്റം അടഞ്ഞ അദ്ധ്യായമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞെങ്കിലും, നാലു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പു ഫലം ചൂണ്ടിക്കാട്ടി,
യൂത്ത് ലീഗ് ദേശീയ നേതാവ് അഡ്വ. ഫൈസൽ ബാബു മുന്നണി മാറ്റം അനിവാര്യമാണെന്നും അതുകൊണ്ട് കൊണ്ട് പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്നും പറഞ്ഞു. പഴയ ലീഗ് സി പി എം ബന്ധം കൊണ്ട് പാർട്ടിക്കുണ്ടായ ഗുണങ്ങളെക്കുറിച്ചും ഫൈസി വിശദീകരിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷനിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് -സി പി എം സഖ്യം കോൺഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു. സി പി എമ്മുമായി ചേർന്ന് നിന്നാൽ ലീഗിന് ധാരാളം നേട്ടങ്ങളുണ്ടാക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഫൈസിക്ക് പിന്തുണയുമായി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കരിം ചേനേരിയും , എസ് ടി യു സ്റ്റേറ്റ് പ്രസിഡന്റ് റഹ്മത്തുള്ളയും രംഗത്തെത്തി. സാദിഖലി തങ്ങളുടെ നിലപാടിന് വിപരീതമായുള്ള ഈ പ്രതികരണങ്ങൾക്ക് പിന്നിൽ ചില നേതാക്കളുടെ പിന്തുണയുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
ലീഗിന്റെ ഈ നീക്കത്തെ വളരെ ഗൗരവപൂർവ്വം നിരീക്ഷിച്ച് വരികയാണ് കോൺഗ്രസ് നേതൃത്വം . മൂന്നാമതൊരു സീറ്റ് വിട്ടു നൽകുക അപ്രായോഗികമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ .

Facebook Comments Box

By admin

Related Post