മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതികള്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 61.14 കോടിയുടെ ഭരണാനുമതി നൽകി
തൊടുപുഴ: മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതികള്‍ക്കായി മന്ത്രി റോഷി അഗസ്റ്റിൻ 61.14 കോടി രൂപയുടെ ഭരണാനുമതിയ്ക്ക് അനുമതി നൽകി സാങ്കേതിക അനുമതിയും ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.. കേരളാ വാട്ടര്‍ അതോറിറ്റിയാണ് ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയത്. നബാര്‍ഡ് ധന സഹായത്തോടെയാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിലെ അപാകത സംബന്ധിച്ച് നാളുകളായി പരാതി നിലനിൽക്കുകയായിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ഈ മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും എല്ലാ പ്രദേശങ്ങളിലും ജല വിതരണം നടത്തുന്നതിനും ബൃഹുത്തായ ഈ പദ്ധതി കൊണ്ടുവരുന്നത്. ഇതേ രീതിയിൽ തൊടുപുഴയിലും ഇടുക്കിയിലും സമീപ നിയോജകമണ്ഡലങ്ങളിലും വിവിധ പദ്ധതികൾ കേരള വാട്ടർ അതോറിറ്റിയുടെ സത്വര പരിഗണനയിലാണ്