ആസിഡ് കുടിച്ച്‌ ആത്മഹത്യാ ശ്രമം: ഭാര്യക്കും മകള്‍ക്കും പിന്നാലെ ഗൃഹനാഥനും മരിച്ചു

Spread the love
       
 
  
    

കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു.

ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്‍ (51) ആണ് മരിച്ചത്. സുകുമാരന്റെ ഭാര്യ സീന (49) മകള്‍ സൂര്യ (26) എന്നിവര്‍ ഇന്നലെ രാത്രി തന്നെ മരിച്ചിരുന്നു. ഇളയ മകള്‍ സുവര്‍ണ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്തമകളുടെ വിവാഹം സമീപകാലത്ത് മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.

കോവിഡിന് ശേഷം സുകുമാരന്റെ മൂത്ത മകള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനേത്തുടര്‍ന്ന് മകളുടെ വിവാഹം മാറ്റിവെച്ചതിലെ മാനസിക വിഷമങ്ങളും ജീവനൊടുക്കുന്നതിലേക്ക് കുടുംബത്തെ എത്തിച്ചിരുന്നു. അയല്‍വാസികളുമായി ഇവര്‍ക്ക് വലിയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്

Facebook Comments Box

Spread the love