Kerala News

‘ചക്കാമ്പുഴയുടെ കൊച്ചേട്ടൻ ഇനി ഓർമ്മ’

Keralanewz.com

പാലാ: ഇക്കഴിഞ്ഞ ദിവസം നിര്യാതനായ മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലിൽ സി.ടി.അഗസ്റ്റിൻ (കൊച്ചേട്ടൻ ) ൻ്റെ സംസ്കാരം ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളി സിമിത്തേരിയിൽ സംസ്കരിച്ചു. ഇന്നലെയും ഇന്നുമായി ആയിരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു.വീട്ടിൽ രാവിലെ നടന്ന പ്രാർത്ഥന ചടങ്ങിൽ പാലാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഒപ്പീസ് ചൊല്ലി. പള്ളിയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ നടന ശുശ്രൂഷയിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ.  ജോൺ നെല്ലിക്കുന്നേൽ   എന്നിവരും പങ്കെടുത്തു

മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,മാർ ജോർജ് മoത്തി കുന്നേൽ, മാർ മാത്യു മൂലക്കാട്ട്, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ എന്നിവരും മറ്റു ബിഷപ്പുമാരും വൈദികരും ഇന്നലെ വീട്ടിലെത്തി പ്രാർത്ഥനാ ശുശ്രൂഷ നടത്തി.മന്ത്രിമാരായ ആൻ്റണിരാജു, സജി ചെറിയാൻ, വി.എൻ. വാസവൻ, പി.പ്രസാദ്, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി, എം.എൽ.എമാരായ സെബാസ്റ്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, രാമചന്ദ്രൻ കടന്നപ്പിളളി, മാണി.സി കാപ്പൻ, മോൻസ് ജോസഫ്, എം.പി.മാരായ ഡീൻ കുര്യാക്കോസ്, ആൻ്റോ ആൻ്റെ ണി, തോമസ് ചാഴികാടൻ, മുൻ എം.പിമാരായ പി.സി.ചാക്കോ, പി.സി.തോമസ്, റോയിസ് ജോർജ് എന്നിവരും നിരവധി കക്ഷി നേതാക്കളും ജനപ്രതിനിധികളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു

Facebook Comments Box