Wed. May 8th, 2024

ബസ് ചാർജ് വർദ്ധിപ്പിക്കും മുൻപ് യാത്രക്കാരെയും കേൾക്കണം; ജയ്സൺ മാന്തോട്ടം (ചെയർമാൻ, പാസഞ്ചേഴ്സ് അസോസിയേഷൽ)

By admin Nov 10, 2021 #news
Keralanewz.com

കോട്ടയം: ബസ് ഉടമകളും സർക്കാരും തമ്മിലുണ്ടാക്കുന്ന ദ്വികക്ഷി ചർച്ചയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന് മാത്രം ലാഭം എന്ന അടിസ്ഥാനത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കുന്ന സ്ഥിരം രീതി മാററണമെന്നും യാത്രക്കാരെയും കൂടി കേൾക്കുവാൻ തയ്യാറവണമെന്നും ഏകപക്ഷീയമായ നിരക്ക് വർദ്ധന അംഗീകരിക്കാനാവില്ലെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു

രാജ്യത്ത് ഏറ്റവും കൂടുതൽ ബസ് ചാർജ് ഈടാക്കുന്നത് കേരളത്തിലാണ്: ഇപ്പോൾ തന്നെ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് എന്നിങ്ങനെ കളർകോഡിൻ്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ കൊള്ളയടിക്കുകയാണ്. എല്ലാ ബസുകളുടേയും പരമാവധി വേഗം 60 കി.മീ ആയി നിശ്ചയിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ യാത്രക്കാരെ പിഴിയുന്നത്. സ്വന്തമായി വാഹനമില്ലാത്ത യാത്രക്കാർക്ക് ബസ് ചാർജ് വർദ്ധന വലിയ ഭാരം വരുത്തി വയ്ക്കും. തുച്ചമായ പ്രതിദിന വേതനത്താൽ കടകളിലും മറ്റും ജോലി ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് വലിയ ബാദ്ധ്യതയായും നിരക്ക് വർദ്ധനവ് വഴി ഉണ്ടാവുക. ഇതെല്ലാം പരിഗണിച്ചു മാത്രമെ നിരക്ക് വർദ്ധനവ് നടപ്പാക്കാവൂ

Facebook Comments Box

By admin

Related Post