Kerala News

സിദ്ധ ആയുര്‍വേദ തെറപ്പിസ്റ്റ് എന്ന പേരില്‍ മൂന്ന് വര്‍ഷമായി ചികിത്സ; വ്യാജ ഡോക്ടര്‍ പിടിയില്‍

Keralanewz.com

ഉപ്പുതറ: സിദ്ധ ആയുര്‍വേദ തെറപ്പിസ്റ്റ് എന്ന പേരില്‍ ചികിത്സ നടത്തിയിരുന്ന വ്ാജ ഡോക്ടര്‍ പിടിയില്‍.

അലോപ്പതി മരുന്നുകള്‍ ഉപയോഗിച്ച്‌ ചികിത്സ നടത്തിയിരുന്ന തമിഴ്‌നാട് കന്യാകുമാരി അരുവിക്കര ചെറുപ്പാലൂര്‍ ഹിലാരിയസ് കോട്ടേജില്‍ ടി.രാജേന്ദ്രന്‍ (51) ആണ് പിടിയിലായത്. വളകോട് കേന്ദ്രീകരിച്ച്‌ മൂന്ന് വര്‍ഷമായി ഇയാള്‍ ചികിത്സ നടത്തുകയായിരുന്നു.

ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ അലോപ്പതി മരുന്നുകള്‍ നല്‍കി ചികിത്സ നടത്തിയിരുന്നു. ഇതുസംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉപ്പുതറ എസ്‌എച്ച്‌ഒ ഇ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാള്‍ അറസ്റ്റ് ചെയ്തത്. എസ്‌ഐ ജോസ്, സിപിഒ അഭിലാഷ്, ജോളി, സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Facebook Comments Box