Kerala News

അശ്ലീലം പറഞ്ഞ വ്യക്തിക്ക് മറുപടിയുമായി രഞ്ജിനി ഹരിദാസ്

Keralanewz.com

കൊച്ചി: മലയാളികളുടെ പ്രിയ അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ രഞ്ജിനി അശ്ലീല കമന്റുമായി എത്തിയ വ്യക്തിക്ക് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.

നായകളോട് പ്രിയമുള്ള വ്യക്തിയാണ് രഞ്ജിനി. തന്റെ വളര്‍ത്തുനായ്ക്ക് ഒപ്പം ഒരു സെല്‍ഫി പങ്കുവച്ചപ്പോള്‍ അതിനു ‘ഇതില്‍ ഏതാണ് ശരിക്കും പട്ടി’, എന്നാണ് ഒരു വ്യക്തി കമന്റ് ഇട്ടത്. അതിനു മറുപടിയായി, ‘പട്ടി കാട്ടം കമന്റിട്ട നീ തന്നെയാണ് അതെന്നും, ഞങ്ങളൊക്കെ പട്ടികള്‍ ആണെന്നും’ രഞ്ജിനി മറുപടി നല്‍കി. എന്നാല്‍ അയാള്‍ വീണ്ടും അശ്ലീല ഭാഷയില്‍ കമന്റുമായി എത്തുകയുണ്ടായി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് രഞ്ജിനി ഇപ്പോള്‍ എത്തിയത്.

‘നീ എന്നെ ഇപ്പോള്‍ വിളിച്ച ഭാഷയ്ക്ക് ഹിന്ദിയില്‍ പട്ടി എന്നാണ് അര്‍ഥം, അത് ഞാന്‍ ഒരു കോംപ്ലിമെന്റായി എടുക്കുന്നു. എന്നാല്‍ നീ അതല്ല ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് എങ്കില്‍ അതിന്റെ അര്‍ഥം പറഞ്ഞു തന്നിട്ട് നീ പോവുക’- എന്നാണ് രഞ്ജിനി നല്‍കിയ മറുപടി.

Facebook Comments Box