എല്‍.ജെ.ഡി നിര്‍ണായക യോഗങ്ങള്‍ ഇന്ന്​; നീക്കം ശക്തമാക്കി വിമതര്‍

Spread the love
       
 
  
    

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര ക​ല​ഹം മൂ​ര്‍​ച്ഛി​ച്ച എ​ല്‍.​ജെ.​ഡി​യി​ല്‍ ഇ​ന്ന്​ നി​ര്‍​ണാ​യ​ക യോ​ഗ​ങ്ങ​ള്‍.

ശ്രേ​യാം​സ്​ വി​ഭാ​ഗ​ത്തി​െന്‍റ യോ​ഗം രാ​വി​ലെ കോ​ഴി​ക്കോ​ടും ഇ​തി​നു​ശേ​ഷം വി​മ​ത​രു​ടെ യോ​ഗം ആ​ല​പ്പു​ഴ​യി​ലും ചേ​രും. അ​തേ​സ​മ​യം, ത​ങ്ങ​ളാ​ണ്​ ഔ​ദ്യോ​ഗി​ക പ​ക്ഷ​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഷേ​ക് പി.​ഹാ​രി​സ് വി​ഭാ​ഗം വെ​ള്ളി​യാ​ഴ്​​ച എ​ല്‍.​ഡി.​എ​ഫ്​ ക​ണ്‍​വീ​ന​ര്‍​ക്ക്​ ക​ത്ത്​ ന​ല്‍​കി.

ന​വം​ബ​ര്‍ 17 ലെ ​സം​സ്ഥാ​ന നേ​തൃ​യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം എം.​വി. ശ്രേ​യാം​സ്​​കു​മാ​റി​ന്​ പ്ര​സി​ഡ​ന്‍​റ്​ സ്ഥാ​നം ഒ​ഴി​യാ​ന്‍ ന​ല്‍​കി​യ കാ​ലാ​വ​ധി ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ക്കു​മെ​ന്ന്​ ക​ത്തി​ല്‍ പ​റ​യു​ന്നു. ഇ​ന്ന്​ ചേ​രു​ന്ന ശ്രേ​യാം​സ്​ വി​ഭാ​ഗ​ത്തി​െന്‍റ യോ​ഗ​ത്തി​ല്‍ ത​ങ്ങ​ളെ പു​റ​ത്താ​ക്കി​യാ​ല്‍ ത​ങ്ങ​ളും യോ​ഗം ചേ​ര്‍​ന്ന്​ അ​ച്ച​ട​ക്ക ന​ട​പ​ടി പ്ര​ഖ്യാ​പി​ക്കും. അ​ണി​ക​ള്‍ ഭൂ​രി​പ​ക്ഷ​വും ഒ​പ്പ​മു​ള്ള​തി​നാ​ല്‍ എ​ല്‍.​ജെ.​ഡി ഒൗ​ദ്യോ​ഗി​ക പ​ക്ഷ​മാ​യി ത​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഷേ​ക്​ പി. ​ഹാ​രി​സ്​ വി​ഭാ​ഗം എ. ​വി​ജ​യ​രാ​ഘ​വ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച്‌​ സി.​പി.​എം, സി.​പി.​െ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍, കാ​നം രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ​യും ഇ​വ​ര്‍ ക​ണ്ടു. വി​ട്ടു​വീ​ഴ്ച ചെ​യ്ത് യോ​ജി​ച്ച്‌ പോ​കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് കോ​ടി​യേ​രി​യും വി​ജ​യ​രാ​ഘ​വ​നും ന​ല്‍​കി​യ​ത്. ഭി​ന്നി​ച്ച്‌​ നി​ല്‍​ക്കു​ന്ന​ത്​ മു​ന്ന​ണി​ക്ക്​​ പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

Facebook Comments Box

Spread the love