Fri. Mar 29th, 2024

മദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ബിവറേജസ് കോര്‍പ്പറേഷന്‍ നിലപാട് സംശയകരമെന്ന് റിപ്പോര്‍ട്ടുകള്‍

By admin Nov 21, 2021 #bevco
Keralanewz.com



കൊച്ചി: മദ്യവില്‍പ്പനശാലകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ബിവറേജസ് കോര്‍പ്പറേഷന്‍ നിലപാട് സംശയകരം.

സംസ്ഥാനത്ത് 1,12,745 പേര്‍ക്ക് ഒരു മദ്യശാലയേയുള്ളൂ എന്നാണ് കോര്‍പ്പറേഷന്റെ കണക്ക്. സംസ്ഥനത്തെ ആകെ ജനസംഖ്യയായ 3.45 കോടിയെ മദ്യശാലകളുടെ ആകെ എണ്ണമായ 306 കൊണ്ട് ഹരിച്ചുകൊണ്ടുള്ള കണക്കാണ് ഇത്.

മദ്യശാലകളിലെല്ലാം കംപ്യൂട്ടര്‍ അധിഷ്ഠിത ബില്ലിങ്ങായതിനാല്‍ ദിവസം മദ്യം വാങ്ങാനെത്തുന്നവരുടെ ശരാശരി കണക്ക് എളുപ്പം കണ്ടെത്താം. ഇതിന് ശ്രമിക്കാതെയാണ് ബെവ്കോ കുറുക്കുവഴി സ്വീകരിച്ചിരിക്കുന്നത്. ഈ കണക്ക് ശരിവെച്ചാല്‍ കേരളത്തില്‍ കുട്ടികളടക്കം മദ്യം ഉപയോഗിക്കുന്നുണ്ടെന്ന് പറയേണ്ടിവരുമെന്ന് മദ്യവര്‍ജന പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. നിലവിലെ 306 മദ്യവില്‍പ്പനശാലകള്‍ക്കുപുറമേ 175 വില്‍പ്പനശാലകള്‍കൂടി ആരംഭിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം.

Facebook Comments Box

By admin

Related Post