Fri. Apr 26th, 2024

ഹൈകോടതിയില്‍ നേരിട്ട് കേസ് കേള്‍ക്കല്‍ നാളെ മുതല്‍

By admin Nov 21, 2021 #news
Keralanewz.com

കൊച്ചി ; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതി മുറിയിലെ നേരിട്ടുള്ള കേസ് കേള്‍ക്കല്‍ ഹൈകോടതിയില്‍ തിങ്കളാഴ്ച പുനരാരംഭിക്കുന്നു

. വിഡിയോ കോണ്‍ഫറന്‍സിങ്ങിനൊപ്പം കോടതി മുറിയില്‍ ഹാജരായും കേസുകള്‍ നടത്താന്‍ ഹൈകോടതി ഭരണവിഭാഗം തീരുമാനിച്ചു. ഒരു കക്ഷി നേരിട്ടും എതിര്‍കക്ഷി വിഡിയോ കോണ്‍ഫറന്‍സിങ് മുഖേനയുമാണ് ഹാജരാകുന്നതെങ്കിലും വാദം നടത്താം

നിയന്ത്രണങ്ങളോടെയാകും കോടതിയില്‍ പ്രവേശനം അനുവദിക്കുക. ഒരു സമയം 15 പേരെ മാത്രമേ കോടതിമുറിയില്‍ പ്രവേശിപ്പിക്കൂ. രണ്ട് ഡോസ് വാക്‌സിനെടുത്തവരാകണം.

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കും. അഭിഭാഷകരും കക്ഷികളും ക്ലര്‍ക്കുമാരും അല്ലാത്തവര്‍ക്ക് അതത് കോടതിയുടെ അനുമതിയോടെയേ പ്രവേശനം അനുവദിക്കൂ

Facebook Comments Box

By admin

Related Post