Thu. Apr 25th, 2024

കാലത്തിന് നികത്താനാവാത്ത തീരാനഷ്ടമായി എല്ലാവരുടെയും മനസ്സിൽ നല്ലോർമ്മകൾ ബാക്കിയാക്കി ജെയിംസ് പെരുമാകുന്നേൽ യാത്രയായി……

By admin Nov 21, 2021
Keralanewz.com

ഈ  മരണം  സത്യമാണ് എന്ന് മനസിനെ  പറഞ്ഞുപഠിപ്പിക്കാൻ പ്രയാസപ്പെടുകയാണ് കാഞ്ഞിരപ്പള്ളിക്കാർ കാരണം  ജെയിംസ് എന്ന വ്യക്തി അതായിരുന്നു.  ജെയിംസിന്റെ ഭാഷ്യത്തിൽ “എണ്ണയിട്ട യന്ത്രം  പോലെ “തന്റെ  ജീവിതം   45 വയസുവരെ  ഓടിതീർത്ത  ഒരു അതുല്യ  വ്യക്തിത്വം


തന്റെ  വിദ്യാഭ്യാസത്തിനു ശേഷം  വിവിധ  മേഖലകളിൽ  തന്റെ സാന്നിധ്യം ഉറപ്പാക്കുവാൻ ജെയിംസിന് സാധിച്ചു. സഭായോടൊത്തു ചിന്തിക്കുവാനും സഭക്കുവേണ്ടി പ്രവർത്തിക്കുവാനും  സദാ  തൽപരനായിരുന്നജെയിംസ്  തന്റെ  പ്രവത്തനങ്ങളെ  കൂടുതൽ  ശക്തമാക്കുവാൻ   സഭയുടെ   അൽമായ സംഘടനയായ  കത്തോലിക്കാ  കോൺഗ്രസിൽ  ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. 2013 മുതൽ  കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ സമിതി  അംഗമായിരുന്ന ജെയിംസ്തന്റെ  പ്രവർത്തന മേഖലയിൽ  മറ്റുള്ളവരെ  ഉയർത്തി കൊണ്ടുവരുവാൻ  എന്നും മുൻപിലായിരുന്നു. “അവൻ  വളരുകയും  ഞാൻ  കുറയുകയും  ചെയ്യണം ” എന്ന വിശുദ്ധ ലിഖിതംതന്റെ  ജീവിതത്തിൽ  അന്വർത്ഥമാക്കുകയായിരുന്നു
.

മറ്റുള്ളവരുടെവേദന  ഏറ്റെടുത്തു അവരെ  കൈപിടിച്ചുയർത്തുവാൻ ഏതെല്ലാം തരത്തിൽ  ജെയിംസ് പ്രവർത്തിച്ചു എന്ന് ഈ  കോവിഡ് കാലവും അതിനുശേഷംവന്ന പ്രളയ ദുരിതാശ്വസ  പ്രവർത്തനങ്ങളും  വഴി  എല്ലാവർക്കും മനസിലാക്കുവാൻ  സാധിച്ചു


സഭാ  പ്രവർത്തനങ്ങളോടൊപ്പം  രാഷ്ട്രീയവുംതന്റെ  ജീവിതത്തിന്റെ ഒരു ഭാഗമായി ജെയിംസ് കരുതി. ചെയ്യുന്ന പ്രവർത്തികൾക്കൊന്നും പ്രതിഫലം  ആഗ്രഹിക്കാത്ത ജെയിംസിന്റെ  ആത്മാർത്ഥതയും  സംഘടന പാടവവും മനസിലാക്കി   ഉയർച്ചയുടെ  പടവുകളിലേക്ക് ഒരു ചുവടു  വയ്ക്കുവാൻ അവസരം  ലഭിച്ചപ്പോഴേക്കും ”മരണം”  എന്ന സത്യത്തിനു മുന്നിൽ ഞങ്ങളുടെ പ്രിയപ്പെട്ടവനായ           ”’പെരുമാകുന്നന് ”’ കീഴടങ്ങേണ്ടി  വന്നു. ജീവിത  പ്രതിസന്ധികളിൽ  ഏറെ വിഷമിക്കുന്ന  തന്റെ  ക്യടുംബത്തിന്, പ്രായമായ  തന്റെ  മാതാപിതാക്കൾക്ക് ഒരു താങ്ങാവുക  എന്ന സ്വപ്നവും ബാക്കി വച്ച് പ്രിയപ്പെട്ട ജെയിംസ്  യാത്രയായി

ഇനി ജെയിംസിന്റെ സ്വപ്‌നങ്ങൾ നമ്മിലൂടെ സാക്ഷത്കരിക്കപ്പെടട്ടെ.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഭാരവാഹി , കേരളാ യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന വൈസ് പ്രസിഡന്റ്‌, കേരളാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി,ദീപിക ഫ്രണ്ട്സ് ക്ലബ് ഭാരവാഹി , വിവിധ കമ്മറ്റികളുടെ ചുമതലക്കാരൻ എന്നിങ്ങനെ സഭയുടെയും സമൂഹത്തിന്റെയും മുൻ നിരയിലെ പ്രവർത്തകനായിരുന്നു ജെയിംസ് . ഒടുവിൽ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. ജയരാജിന്റെ  പേഴ്സണൽ സ്റ്റാഫിൽ നിയമന  ഉത്തരവ് കൈപ്പറ്റിയ  ഉടനെ മരണം കൂട്ടിക്കൊണ്ടുപോയത്. 
ജെയിംസ് എന്ന പൊതുപ്രവർത്തകൻ ഇനിമുതൽ ഇല്ല എന്ന നൊമ്പരം  കാഞ്ഞിരപ്പള്ളി  പങ്കുവയ്ക്കുന്നു

മറക്കില്ല….. ഒരിക്കലും…… നിങ്ങളുടെ സ്വപ്‌നങ്ങൾ ഞങ്ങൾ പൂർത്തിയാക്കിയിരിക്കും….. പ്രിയപ്പെട്ട ജയിംസ് വിട
ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക്‌ മുമ്പിൽ പ്രണാമം…..

Facebook Comments Box

By admin

Related Post