നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടി; പോയത് 125 പവനും കൊണ്ട്; കാറിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസിന്
കാസർക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. 125 പവൻ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നും പരാതിയിൽ പറയുന്നു. കാസർക്കോട് ഉദുമക്ക് സമീപമാണ് സംഭവം
കളനാട്ടു നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് പരാതി. ബേക്കൽ പൊലീസിലാണ് ബന്ധുക്കൾ പരാതി നൽകിയത്.
അതിരാവിലെ ഭർത്തൃ വീടിന്റെ സമീപത്തു നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവർ കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി
Facebook Comments Box