അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ ആക്രമണം; ഡബ്ലിനില്‍ ഇന്ത്യക്കാരൻ നേരിട്ടത് ക്രൂര മര്‍ദനം; കൈകൂപ്പി അപേക്ഷിച്ചിട്ടും വെറുതെ വിടാതെ അക്രമികൾ.;
കുറച്ചു നാളുകളായി ഇന്ത്യക്കാർ വിദേശ രാജ്യങ്ങളില്‍ വംശീയ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന കാഴചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം അയർലണ്ടിന്‍റെ തലസ്ഥാന നഗരമായ ഡബ്ലിനിലുമുണ്ടായി. ഇന്ത്യൻ വംശജനായ യുവാവ് തദ്ദേശീയരായ ആളുകളുടെ ക്രൂര മർദനത്തിന് ഇരയായതായിരുന്നു സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. പുറത്തുവന്ന വീഡിയോയില്‍ ഇന്ത്യക്കാരനായ ഒരാളെ തദ്ദേശീയർ വളഞ്ഞിട്ട് ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. എന്നാല്‍ അക്രമത്തിന് ഇരയായ ആളുടെ പേരോ മാറ്റ് വിശദാംശങ്ങളോ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നില്ല.
അയർലണ്ടില്‍ ഇന്ത്യക്കാർക്കെതിരെയുള്ള വംശീയ ആക്രമണങ്ങള്‍ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും സമാന സംഭവം റിപ്പോർട്ട ചെയ്തത്. വീഡിയോയില്‍ ഇന്ത്യക്കാരനെ ആക്രമിക്കുന്നവർ ‘ഇന്ത്യൻ പൗരന്മാർ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന്’ ആവശ്യപ്പെടുന്നതും കേള്‍ക്കാം. ഏകദേശം ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍, ഐറിഷ് വംശജരില്‍ ഒരാള്‍ ഇന്ത്യൻ കുടിയേറ്റക്കാരനെ കൈ കൊണ്ട് കുത്തുന്നതുംആക്രമണത്തിന് ഇരയായ വ്യക്തി സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും കാണാം. കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ ആക്രോശിക്കുന്നതും ഇന്ത്യക്കാരനെ പരിഹസിച്ച് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണത്തിനിടയില്‍ പലതവണ യുവാവിന്‍റെ ഫോണ്‍ നിലത്ത് വീണു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിനിടയിലും ‘ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു’ എന്ന് ഇന്ത്യക്കാരനായ യുവാവ് തിരിച്ച് മറുപടി പറയുന്നുണ്ട്. ഇതുകൂടാതെ നിലത്ത് ഇരുന്ന് കൈകൂപ്പി യുവാവ് ക്ഷമാപണം നടത്തുന്നതും കാണാം.
@Thisisdublin0 എന്ന അക്കൗണ്ടില്‍ X-അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. “ഇന്നലെ രാത്രി ഡബ്ലിനില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടു” എന്ന കുറിപ്പോടെ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. കുറച്ച് ദിവസം മുൻപും സമാനമായ രീതിയില്‍ അയർലണ്ടില്‍ നിന്ന് തന്നെ പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഇന്ത്യക്കാരനായ കൗമാരക്കാരനെയും പിതാവിനെയും ഐറിഷ് പൗരന്മാർ ചേർന്ന് ആക്രമിക്കുന്ന സംഭവം ഉണ്ടായത്. ആക്രമണത്തെ ചെറുത്തുനില്‍ക്കാൻ കഴിയാതെ വന്നതോടെ ഇരുവരും ബസില്‍ നിന്ന് ഇറങ്ങിപ്പോകുന്നതായും പ്രചരിച്ച ദൃശ്യങ്ങളിലുണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും അയര്‍ലന്‍ഡില്‍ ഇന്ത്യൻ വംശജർ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഒന്നിനുപിറകെ ഒന്നായി റിപ്പോർട്ട് ചെയ്യപ്പെടുമ്ബോള്‍ ആശങ്ക ഏറുകയാണ്.
https://x.com/Thisisdublin0/status/1952439918409535577?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1952439918409535577%7Ctwgr%5E565269ba52a702f0530ed72263bf0cf839b0b90a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F