Sat. Apr 20th, 2024

പാലാ രൂപതയേയും ബിഷപിനെയും അവഹേളിച്ച സഞ്ജയ് സഖറിയാസിനെതിരെ സഭാ വാട്സപ് ഗ്രൂപ്പുകളിൽ വിശ്വാസികളുടെ രൂക്ഷ വിമർശനം : പാലാ പിതാവിനെ സൈബർ ആക്രമണം നടത്തിയവനെതിരെ പ്രതികരിക്കാതെ നിസംഗത തുടരുന്ന പാലാ SMYM നും AKCC ക്കും വിമർശനം; രൂപതയുടെ മെഡിസിറ്റിക്ക് വേണ്ടിയുളള പണപ്പിരിവ് പൊളിക്കാനും പാലാക്കാരൻ ചേട്ടൻ എന്ന ഫേസ്ബുക് പേജിന്റെ അഡ്മിൻ സഞ്ജയ് സഖറിയാസ് ശ്രമിച്ചതിനും തെളിവ് പുറത്ത്, സഞ്ജയിനെ പിന്തുണക്കുന്ന കോൺഗ്രസ് നിലപാട് അപഹാസ്യമെന്നും വിശ്വാസികളുടെ മുന്നറിയിപ്പ്

By admin Nov 26, 2021 #news
Keralanewz.com

പാലാക്കാരൻ എന്ന ഫേസ്ബുക്ക് പേജിലൂടെ  പാലാ രൂപതയേയും പാലാ ബിഷപ്  മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെയും സൈബർ അധിക്ഷേപം നടത്തിയ പാലാ , കിഴക്കയിൽ സഞ്ചയ് സഖറിയാസിനെതിരെ  സഭാ വാട്സപ് കൂട്ടായ്മകളിൽ രൂക്ഷ വിമർശനം . ബിഷപ് കല്ലറങ്ങാട്ട് നേതൃത്വം നൽകി പണി കഴിപ്പിച്ച മെഡിസിറ്റിക്ക് വേണ്ടി നടത്തിയ  പണപ്പിരിവ് നടത്തിയപ്പോൾ അതിനെതിരെ ആയിരുന്നു പ്രധാനമായും സഞ്ചയിന്റെ  ആക്രമണം

ഈ വിഷയം ഉന്നയിച്ചു കൊണ്ട് സഭാ വിശ്വാസികൾ  പാലാ ബിഷപ് അംഗമായിട്ടുളള വാട്സപ് ഗ്രൂപ്പുകളിലാണ് കടുത്ത വിമർശനം അഴിച്ചു വിട്ടത് . പാലാ മെത്രാനെ കൂടാതെ നിരവധി മെത്രാന്മാരും  വൈദിക പ്രമുഖരും  സഭാ സംഘടനാ നേതാക്കളും ഈ വാട്സപ് ഗ്രൂപ്പുകളിൽ അംഗങ്ങളാണ് .  വളരെ നിന്ദ്യമായി ഭാഷയിൽ പിതാവിനെയും രൂപതയേയും ആക്രമിച്ചവനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യം ഉന്നയിച്ചു

കൂടാതെ ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിച്ചും നിരവധി ട്രോൾ പോസ്റ്റുകൾ സഞ്ചയ് സഖറിയാസ് പ്രചരിപ്പിച്ചിരുന്നു   മുൻ മദ്ധ്യദേശ് ഗവർണ്ണറും കെപിസിസി പ്രസിഡന്റും ആയിരുന്ന അന്തരിച്ച കെഎം ചാണ്ടിയുടെ കൊച്ചു മകനാണ് സഞ്ചയ് .  അതിനിടെ  സഞ്ചയിനെ പിന്തുണക്കുന്ന കോൺഗ്രസ് പാർട്ടിയുടെയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും നിലപാട് അപഹാസ്യമാണ് എന്നും വിശ്വാസികൾ പറയുന്നു


കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ സഞ്ചയ് പറഞ്ഞത് രൂപതക്കൂം ബിഷപിനും എതിരെ പറഞ്ഞത് പാലാക്കാരുടെ പൊതുവികാരം ആയിട്ടാണ് എന്നായിരുന്നു

 

 എന്നാൽ സഞ്ചയ് ആരാണ് പാലാക്കാരുടെ പൊതുവികാരം പറയാൻ എന്നും  പാലായിലെ കോൺഗ്രസുകാർക്കും  ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനും സഞ്ചയിന്റെ  അഭിപ്രായം തന്നെയാണോ എന്ന് വ്യക്തമാക്കണമെന്നും വിശ്വാസികൾ ആവശ്യം ഉന്നയിച്ചു


രൂപതയെയും ബിഷപിനെയും ഇത്രയേറെ കടന്നാക്രമണം നടത്തിയിട്ടും  പാലാ SMYM ഒാ AKCC യോ പ്രതികരിക്കാതിരിക്കുന്നതിനെയും പല വിശ്വാസികളും വിമർശിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post

You Missed