സഭാവിരുദ്ധ കുർബാനയർപ്പണ പ്രതിഷേധത്തിനെതിരെ ഹർജി ഫയൽ ചെയ്തു..

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

എറണാകുളം അങ്കമാലി അതിരൂപത യിലെ വിമത വൈദികർ യശഃശരീരനായ എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തായും, കർദിനാളുമായിരുന്ന
മാർ പാറേക്കാട്ടിലിന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത നവംബർ 28 ആം തീയതി, സീറോ മലബാർ സഭയിൽ നടപ്പിലാക്കുന്ന വിശുദ്ധ കുർബാന അർപ്പണ രീതിക്കെതിരെ കലാപ ഉദ്ദേശത്തോടുകൂടി – എറണാകുളം അങ്കമാലി അതിരൂപതയുടെ ബസിലിക്കയിൽ നടത്തുന്ന പ്രതിഷേധ കുർബാന അർപ്പണ ത്തിനെതിരെ, ബസിലിക്കാ ഇടവക അംഗവും, എറണാകുളം ബാർ അസോസിയേഷനിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വക്കറ്റ് മത്തായി മുതീരെന്തി എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത യിലെ വൈദികർ നടത്തുന്ന ഈ പ്രതിഷേധത്തിന് വേണ്ടി ബസലിക്ക ദേവാലയം തുറന്നു കൊടുക്കരുത് എന്നുള്ളതാണ് ഹർജിയിൽ ഉന്നയിച്ച പ്രധാന ആവശ്യം. ബസലിക്ക വികരിക്കും സഹ വികാരി മാർക്കും സ്പെഷ്യൽ മെസഞ്ചർ മുഖേന നോട്ടീസ് ഉത്തരവായി. ഈ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുന്ന മറ്റ് നാലു വൈദികർക്കും നോട്ടീസ് ഉത്തരവായിട്ടുണ്ട്. കൂടുതൽ വാദം കേൾക്കും കൂടുതൽ വാദം കേൾക്കുന്നതിനായി ഇരുപത്തിയേഴാം തീയതി ശനിയാഴ്ചതേക്കു കേസ് മാറ്റി.

പോലീസ് സംരക്ഷണ ഹർജിയും, സഭാ വിരുദ്ധ പ്രവർത്തനവും, സാമൂഹ്യ സന്തുലിതാവസ്ഥയ്ക്ക് ദോഷം വരുത്തുന്ന സമര രൂപങ്ങളിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും നിരീക്ഷിക്കുന്നതിനു വേണ്ടി ഒരു അഭിഭാഷക കമ്മീഷനെയും നിയമിക്കണമെന്ന് ഹർജിയിൽ ആവശ്യമുണ്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •