Kerala News

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ കോൺഗ്രസ് ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിൽ മനംമടുത്ത് ദീപു പടകത്തിൽ പാർട്ടി വിട്ടു ; രമേശ് ചെന്നിത്തലയുടെ സ്വന്തം നാട്ടിലെ കോൺഗ്രസ് മെമ്പർ കേരള കോൺഗ്രസ് (എം) ൽ ചേർന്നു

Keralanewz.com

ആലപ്പുഴ: ജില്ലയിലെ തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ 15-ാം വാർഡ് മെമ്പർ ആയ ദീപു പടകത്തിൽ കേരളാ കോൺഗ്രസ്സ് (എം)  മെമ്പർഷിപ്പ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും സ്വീകരിച്ചു.കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ യുടെ സ്വന്തം തട്ടകത്തിലെ ജനപ്രതിനിധിയാണ് കേരള കോൺഗ്രസ് എമ്മിൽ മെമ്പർഷിപ്പ് സ്വീകരിച്ചത്.

കോൺഗ്രസ് പാർട്ടിയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധം  മണ്ഡലത്തിൽ ഉടനീളം സജീവമാണെന്നും യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർക്ക് ആ പാർട്ടിയിൽ ഇപ്പോൾ പ്രവർത്തിക്കുവാൻ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും പഞ്ചായത്ത് മെമ്പർ ദീപു പടകത്തിൽ പറഞ്ഞു. കർഷകരുടെയും അധ്വാന വർഗ്ഗത്തിന്റേയും അടിസ്ഥാന പുരോഗതിക്കും മത നിരപേക്ഷത ഊട്ടി ഉറപ്പിക്കുന്നതിനും കോൺഗ്രസ് പാർട്ടി പരാജയപ്പെട്ടിരിക്കുകയാണെന്നും ബിജെപിക്കെതിരെ പോരാടുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക്  മാത്രമേ കഴിയൂ വെന്നും അതിനാലാണ് താൻ കേരള കോൺഗ്രസ് എമ്മിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു..പാർട്ടി ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജെന്നിംഗ്സ്  ജേക്കബ് കേരള യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ അജിതാ സോണി, യദുലാൽ കണ്ണനാകുഴി എന്നിവർ  സന്നിഹിതരായിരുന്നു

Facebook Comments Box