Kerala News

‘മോനെ കൊണ്ടുപോകാന്‍ ധൈര്യമില്ല, എന്നോട് ക്ഷമിക്കണം’; എഫ്.സി.ഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് മകന് കത്തെഴുതിവച്ച്

Keralanewz.com

കോട്ടയം; എഫ്.സി.ഐ ഉദ്യോഗസ്ഥ ഗോഡൗണിനുള്ളില്‍ ജീവനൊടുക്കിയത് മകന് കത്തെഴുതിവച്ച ശേഷം. കഴിഞ്ഞ ദിവസമാണ് ചിങ്ങവനം എഫ്‌സിഐയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ എം.എസ് നയനയെ (32) ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലെ കംപ്യൂട്ടര്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴു വയസ്സുള്ള മകന്‍ സിദ്ധാര്‍ഥിന് കത്തെഴുതി വച്ച ശേഷമായിരുന്നു നയന ജീവനൊടുക്കിയത്. ”ഞാന്‍ പോവുകയാണ്. മോനെ കൊണ്ടുപോകാന്‍ ധൈര്യമില്ല. മോന്‍ എന്നോട് ക്ഷമിക്കണം” എന്നായിരുന്നു നയനയുടെ അവസാന വാക്കുകള്‍. മുറിയില്‍ ഉണ്ടായിരുന്ന രജിസ്റ്റര്‍ ബുക്കിനുള്ളില്‍ നിന്നാണ് കത്ത് ലഭിച്ചതെന്നു പോലീസ് പറഞ്ഞു.

ജോലിക്കുശേഷം വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് ഓഫിസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന്‍ ബിനുരാജാണ് നയനയുടെ ഭര്‍ത്താവ്. മകന്‍: സിദ്ധാര്‍ഥ്

Facebook Comments Box