മൈസൂരു പീഡനകേസിലെ പ്രതികൾ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ബംഗളൂരു: മൈസൂരു പീഡനകേസിലെ പ്രതികൾ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. പ്രതികെള ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരം ലഭിച്ചത്. ചാമുണ്ഡി ഹിൽസ് മേഖലയിലെത്തുന്ന ജോടികളെ ഭീഷണിപ്പെടുത്തിയ ശേഷം യുവതികളെ പീഡിപ്പിക്കുകയും പണവും മറ്റും കവരുകയും ചെയ്യുന്നത് പ്രതികൾ പതിവാക്കിയിരുന്നതായാണ് മൊഴി. ഭയം കൊണ്ട് ഇരകൾ കേസ് നൽകാതിരുന്നതാണ് പ്രതികൾക്ക് കുറ്റകൃത്യത്തിന് പ്രേരണയായത്.

അ​ഞ്ചു പ്ര​തി​ക​ളെ​യും മൈ​സൂ​രു​വി​ലെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ൽ ദേ​വ​രാ​ജ എ.​സി.​പി ശ​ശി​ധ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്​​തു​വ​രു​ക​യാ​ണ്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യി ക​ർ​ണാ​ട​ക പൊ​ലീ​സ്​ ത​മി​ഴ്​​നാ​ട്ടി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ്​ വി​വ​രം. പെ​ൺ​കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ഹെ​ലി​കോ​പ്​​ട​റി​ൽ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു.

കൂ​ട്ടു​കാ​ര​നൊ​പ്പം ചാ​മു​ണ്ഡി കു​ന്നി​െൻറ താ​ഴ്​​വാ​ര​ത്തെ​ത്തി​യ മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി​യാ​യ 22 കാ​രി​യെ പ്ര​തി​ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ത​മി​ഴ്​​നാ​ട്​ തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഭൂ​പ​തി (28), മു​രു​കേ​ശ​ൻ (22), അ​ര​വി​ന്ദ്​ (21), ജോ​സ​ഫ് (28), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു പ്ര​തി എ​ന്നി​വ​രെ ശ​നി​യാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

ബ​ണ്ഡി​പ്പാ​ള​യ എ.​പി.​എം.​സി യാ​ർ​ഡി​ൽ തൊ​ഴി​ലാ​ളി​ക​ളാ​യ സം​ഘം ജോ​ലി​ക്കു​ശേ​ഷം മ​ദ്യം വാ​ങ്ങി പ്ര​ണ​യ​ജോ​ടി​ക​ളെ ല​ക്ഷ്യ​മി​ട്ട്​ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ​തി​വാ​യി ചാ​മു​ണ്ഡി കു​ന്നി​ലെ​ത്തും. നാ​ലോ അ​ഞ്ചോ ജോ​ടി​ക​ളെ ഇ​ത്ത​ര​ത്തി​ൽ സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യും മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്കം ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യും മൊ​ഴി ന​ൽ​കി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •