Kerala News

എലിക്കുളം ഉപതെരഞ്ഞെടുപ്പ് നാളെ, വികസനത്തിൻ്റെ സാക്ഷ്യപത്രവുമായി വിജയപ്രതീക്ഷയിൽ എൽ.ഡി.എഫ്

Keralanewz.com

ഇളംങ്ങുളം :  എലിക്കുളം പഞ്ചായത്തിലെ ഇളംങ്ങുളം14ആം വാർഡ് ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിക്കുവാൻ എൽ.ഡി.എഫ്  ശക്തമായ പ്രചാരണമാണ് നടത്തിയത്.മുൻ പഞ്ചായത്ത് അംഗം കൂടിയായ ടോമി ഇടയോടിയിൽ ആണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി: മുൻപ് ഈ വാർഡിൽ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമപദ്ധതികളും ഇടപെടലുകളും നിരത്തി കൊണ്ടാണ് എൽ.ഡി.എഫ് പ്രചാരണം നടത്തിയത്.പണക്കൊഴുപ്പിൻ്റെ ബലത്തിൽ വാർഡ് പിടിക്കുവാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധമാണ് എൽ.ഡി.എഫ് വാർഡിൽ തീർത്തിരിക്കുന്നത്.യു.ഡി.എഫ് തമ്മിലടിയെ തുടർന്ന് കഴിഞ്ഞ തവണ വിമതനാണ് ഇവിടെ വിജയിച്ചത്‌

കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണിമന്ത്രി റോഷി അഗസ്റ്റിൻ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.പി.തോമസ് ചാഴികാടൻ, എം.എൽ.എമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന ജനപക്ഷ ഇടപെടലുകൾ ചൂണ്ടിക്കാട്ടി പ്രചരണം നടത്തി സണ്ണി തെക്കേടം, ജോസ് ടോം, പ്രെഫ എം ടി ജോസഫ്  ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, എസ് ഷാജി, സാജൻ തൊടുക, പ്രെഫ എം കെ രാധാകൃഷ്ണൻ,  തോമസ്കുട്ടി വട്ടയ്ക്കാട്ട്, കെ സി സോണി,   ബെറ്റി റോയി, സിൽവി വിൽസൺ ജിമ്മച്ചൻ ഈറ്റത്തോട്, അഖിൽ  അപ്പുക്കുട്ടൻ, സിനി കുന്നേൽ, സൂര്യമോൾ, ദീപ ശ്രീജേഷ്, ആശാ മോൾ, ഷേർളി അന്ത്യാകുളം  എന്നിവരുടെ നേതൃത്വത്തിൽ  വാർഡിൽ പ്രചാരണം നടത്തി

Facebook Comments Box