ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
ഗോവ : ഗോവയിൽ വാഹനാപകടത്തിൽ (Accident) മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്.
Facebook Comments Box