കർഷക സമരത്തിൻ്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വിജയം – ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ പാലാ റീജിയണൽ സമ്മേളനം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലാ : രാജ്യത്തെ കർഷക സമരത്തിൻ്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വിജയമാണ് എന്ന് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ (FBEU) പാലാ റീജിയണൽ സമ്മേളനം വിലയിരുത്തി 2022 ജനുവരി 22,23 തീയതികളിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടത്തപ്പെട്ട റീജിണൽ സമ്മേളനം ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ്റെ കോട്ടയം ജില്ലാ ചെയർമാൻ ശ്രീ.സി രവീന്ദ്രനാഥ് ഉൽഘാടനം നടത്തി. പാലാ റീജണൽ കമ്മിറ്റി ചെയർമാൻ ശ്രീ ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ FBEU ദേശീയ വൈസ് പ്രസിഡൻ്റ് A C ജോസഫ് , ശ്രീ AK വർഗ്ഗീസ് , FBEU കേന്ദ്ര കമ്മറ്റി അംഗം ശ്രീ തോമസ് കെ. ജെ , ശ്രീ വിജയ് V ജോർജ് , ശ്രീ ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു. റീജിണൽ കമ്മിറ്റിക്ക് വേണ്ടി ശ്രീമതി ലിസ്സിമോൾ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു . ശ്രീ ഫ്രാൻസിസ് K J വാർഷിക കണക്കും അവതരിപ്പിച്ചു . ജീവനക്കാരുടെ പങ്കാളിത്തം കൊണ്ട് സമ്മേളനം ശ്രദ്ധേയമായി, സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിയമങ്ങളും നിലപാടുകളും തിരുത്തണം എന്നും അതിന് കർഷക സമരത്തിൻ്റെ വിജയം നമ്മെ പ്രചോദിപ്പിക്ക ണം എന്നും സമ്മേളനം വിലയിരുത്തി. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികൾ ചെയർപേഴ്സൺ ലിസ്സിമോൾ ജോസഫ് – കൊല്ലപ്പള്ളി
വൈസ് ചെയർമാൻ – ജിനു ജോൺ – ഉഴവൂർ
സെക്രട്ടറി – രാജേഷ് പി കുമാർ – തലയോലപ്പറമ്പ്
അസി സെക്രട്ടറി – സച്ചിൻ സണ്ണി – വൈക്കം
ട്രഷറർ – കമൽ ജോസഫ് – പാലാ
കമ്മിറ്റി അംഗങ്ങൾ
ജിൻസ്മോൻ ജോസഫ് – തലനാട്
പ്രിൻസ് മാത്യൂ – ഭരണങ്ങാനം
സെനിത് സാം മാത്യൂ – ഉഴവൂർ
അരുൺ പോൾ ജോസഫ് – പൂഞ്ഞാർ
പ്രത്യേക ക്ഷണിതാക്കൾ
അനിൽ N J – പള്ളിക്കത്തോട്
ഗണേഷ് ബാബു T – കുലശേഖരമംഗലം
ശ്രീകുമാർ B – കടപ്ലാമറ്റം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •