Sun. May 5th, 2024

അറക്കുളത്ത് നാടുകാണിയിൽ പുതിയ എയ്ഡഡ് കോളേജ്, ട്രൈബല്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് അനുവദിക്കാൻ തീരുമാനിച്ച എൽഡിഎഫ് സർക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനേയും കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു

By admin Dec 1, 2021 #news
Keralanewz.com

തൊടുപുഴ:ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കുളത്ത് നാടുകാണിയിൽ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് 2021-2022 അധ്യയന വര്‍ഷം മുതൽ പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നല്‍കിയ എൽഡിഎഫ് സർക്കാരിനെയും അതിനായി മുൻകൈയെടുത്ത ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിനെയും കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു

പാർട്ടി ഇടുക്കി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ, പ്രൊഫ കെ ഐ ആൻറണി, അഡ്വ അലക്സ് കോഴിമല, രാരിച്ചൻ നീറണാകുന്നേൽ, റെജി കുന്നംകോട്ട്, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, അഡ്വ.എം.എം.മാത്യു,ടോമി പകലോമറ്റം, ജയകൃഷ്ണൻ പുതിയേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post