Kerala News

മന്ത്രി വീണ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

Keralanewz.com

മന്ത്രി വീണ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സൈബര്‍ പൊലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഐടി ആക്‌ട് പ്രകാരം ആണ് അറസ്റ്റ്. മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെയും നേരത്തെ കേസെടുത്തിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമായിരുന്നു കേസ്.

ക്രൈം സ്റ്റോറി മലയാളം എന്ന എഫ് ബി പേജിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘കേരള സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്ബോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല’ – എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജിന്റെ വാക്കുകള്‍.

Facebook Comments Box