കയറിപ്പിടിക്കാന്‍ നോക്കിയ യുവാവിനെ ഓടിച്ചിട്ട് പിടിച്ച്‌ വിദ്യാര്‍ത്ഥിനി

Keralanewz.com

കോഴിക്കോട്: നഗരത്തില്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഓടിച്ചിട്ട് പിടിച്ചു.

പെണ്‍കുട്ടി ഒച്ചയിട്ടത് കേട്ട് പാഞ്ഞെത്തിയവര്‍ യുവാവിനെ വളഞ്ഞുവച്ച്‌ സമീപത്തുണ്ടായിരുന്ന പങ്ക് പൊലീസിനെ ഏല്പിച്ചു. വളയത്തെ കളത്തില്‍ ബിജുവാണ് (32) അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടര കഴിഞ്ഞതോടെ മാനാഞ്ചിറ സ്‌ക്വയറിന് സമീപത്തായിരുന്നു സംഭവം. മാവൂര്‍ റോഡിലെ ട്യൂഷന്‍ സെന്ററില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് ബസ് കയറാന്‍ സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു പെണ്‍കുട്ടി. കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ യുവാവ് ഓടി. പെണ്‍കുട്ടി പിറകെ ഓടി പിടികൂടുകയായിരുന്നു.

Facebook Comments Box