ആദ്യഷോ കാണാന്‍ മോഹന്‍ലാല്‍ എത്തി, കൊച്ചിയില്‍ അര്‍ധരാത്രി മരക്കാര്‍ ആവേശം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി: മരയ്ക്കാര്‍ ആവേശത്തില്‍ കൊച്ചി. തിയേറ്ററുകളില്‍ സിനിമ പ്രേമികള്‍ നിറഞ്ഞതോടെ ആവേശം തിരതള്ളി.

ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും സരിത സവിത സംഗീത തിയേറ്ററിലെത്തി. ആരാധക ആവേശത്തില്‍ അരമണിക്കൂറോളം കാറില്‍ കുടുങ്ങി താരം. മറ്റ് തിയേറ്ററുകളില്‍ 12.01ന് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങി.

സരിതയില്‍ മാത്രം പ്രദര്‍ശനം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്. പ്രദര്‍ശനം 4100 സ്ക്രീനുകളിലാണ്. ആരാധകര്‍ക്ക് ഊര്‍ജം പകര്‍ന്ന് സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍, നടന്‍മാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയേറ്ററില്‍ എത്തിയിരുന്നു. വളരെ നല്ല അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നുയര്‍ന്നത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •