Tue. Apr 30th, 2024

അന്ന് ആ പ്രണയം നടന്നെങ്കില്‍ വിവാഹമോചിത എന്ന പേരുവരില്ലായിരുന്നു, തകര്‍ന്ന പ്രണയം ഓര്‍ത്ത് റിമി ടോമി…

By admin Dec 3, 2021 #news
Keralanewz.com

ഗായിക, അവതാരിക, അഭിനേത്രി, ജഡ്ജസ്, വ്ളോഗര്‍, തുടങ്ങി കൈ വെച്ച മേഖലകളില്‍ നിന്നെല്ലാം പേരെടുത്ത താരമാണ് റിമി ടോമി.

ബിസിനസ്സുകാരനായ റോയ്സുമായി നടന്ന വിവാഹം മാത്രമാണ് ജീവിതത്തില്‍ നേരിട്ട ഏക പരാജയം, അതില്‍ തളര്‍ന്നിരിക്കാതെ ശക്തമായ രീതിയില്‍ കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് റിമി. കൂടാതെ മെലിഞ്ഞ് സുന്ദരിയായി.

ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. റിമിയുടെവാക്കുകള്‍- ഹെസ്‌കൂള്‍ കാലഘട്ടത്തിലാണ് എന്റെ മനസ്സില്‍ ആദ്യമായി പ്രണയം തോന്നിയത്. പാലായില്‍ തന്നെയുള്ള ആളാണ്. അയാള്‍ക്ക് എന്നേക്കാള്‍ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി. സ്‌കൂളില്‍ നിന്നും തിരിച്ചു വരുമ്ബോള്‍ അയാള്‍ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാല്‍ പോലും മുഖത്തു നോക്കാന്‍ പേടിയായിരുന്നു.

അക്കാലം മുതല്‍ ഞാന്‍ പള്ളി ക്വയറില്‍ സജീവമായിരുന്നു. ഞാന്‍ പാടിയ പാട്ടുകളൊക്കെ

റെക്കോര്‍ഡ് ചെയ്ത് അയാള്‍ സ്ഥിരം കേള്‍ക്കുമായിരുന്നു. അതുപോലെ തന്നെ ഞാന്‍ ആ വഴി പോകുമ്ബോള്‍ എന്റെ പാട്ടുകള്‍ അയാളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പ്ലേ ചെയ്യിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ പള്ളിയിലെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും രക്തപരിശോധന നടത്തി. പരിശോധനാഫലത്തില്‍ എന്റെയും ആ പയ്യന്റെയും ഗ്രൂപ്പുകള്‍ ഒന്നായിരുന്നു. ആ സന്തോഷത്തില്‍ അയാള്‍ അവിടെയുള്ള എല്ലാവര്‍ക്കും മിഠായികളൊക്കെ വാങ്ങിക്കൊടുത്തു. അതൊക്കെയാണ് അന്നത്തെ ഓര്‍മ്മകള്‍.

കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ പഠനാവശ്യവുമായി ബന്ധപ്പെട്ട് അയാള്‍ ആ നാട്ടില്‍ നിന്നു മാറി. പിന്നെ ഞാന്‍ അയാളെ കണ്ടിട്ടേയില്ല. ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണെന്നു മാത്രം അറിയാം. മറ്റു വിവരങ്ങളൊന്നും അറിയില്ല. മുന്‍പും ഇതു റിമി പറഞ്ഞിട്ടുണ്ട് ഇടയ്ക്കിടെ പറയുന്നുമുണ്ട്, നല്ലതു തിരിച്ചറിയാനുള്ള കഴിവില്ലെങ്കില്‍ ഇതാണ് അനുഭവം

Facebook Comments Box

By admin

Related Post